ശബരിമല സ്വർണക്കൊള്ള : പോറ്റി കൈവശപ്പെടുത്തിയത് രണ്ടുകിലോ സ്വർണം

ശബരിമല സ്വർണക്കൊള്ള  :  പോറ്റി കൈവശപ്പെടുത്തിയത് രണ്ടുകിലോ സ്വർണം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസിൽ ,രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്ന്  എസ്ഐടി റിപ്പോര്‍ട്ട് .കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.ഇതിനിടെ, . "തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും" എന്ന്   ഉണ്ണികൃഷ്ണൻ പോറ്റിപറഞ്ഞു.പൊലീസ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാന്നും  ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.