ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റുമായ എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് . ദ്വാരപാലക ശില്‍പ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇന്ന് വിധി പറയുക. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്‍റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.ഉണ്ണികൃഷ്‌ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് പത്മകുമാര്‍ പറയുന്നത്. കേസില്‍ മുന്‍ ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ആര്‍ക്കും ഇതുവരെ കോടതി ജാമ്യം അനുവദിച്ചിട്ടില്ല.റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെയും മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിന്‍റെയും റിമാന്‍ഡ് കാലാവധി ഇന്ന്അവസാനിക്കും. അന്വേഷണം എങ്ങുമെത്താത്ത നിലയ്‌ക്ക് ഇരുവരുടെയും റിമാന്‍ഡ് നീട്ടാന്‍ സാധ്യതയുണ്ട്.