ശബരിമല സ്വർണക്കൊള്ള : പി.എസ്. പ്രശാന്തിനെയും ഭരണസമിതിയെയും കേസിൽ പ്രതിചേർത്തു

ശബരിമല സ്വർണക്കൊള്ള : പി.എസ്. പ്രശാന്തിനെയും ഭരണസമിതിയെയും കേസിൽ പ്രതിചേർത്തു

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ഭരണസമിതിയെയും കേസിൽ പ്രതിചേർത്തു.2019-ൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ നടന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. നേരത്തെ, മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും അന്നത്തെ ഭരണസമിതിയെയും എസ്ഐടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഭരണസമിതിക്കെതിരേയും നിയമനടപടികൾ ശക്തമാക്കിയിരിക്കുന്നത്. 2019 മുതൽ നടന്നുവരുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് ഈ കൊള്ളയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.