ആദ്യ ദിനത്തിൽ തന്നെ ശബരിമല ഓൺലൈൻ ബുക്കിങ് പണിമുടക്കി

ആദ്യ ദിനത്തിൽ തന്നെ ശബരിമല ഓൺലൈൻ ബുക്കിങ് പണിമുടക്കി

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ഭക്തർക്കായി ഒരുക്കിയ ഓൺലൈൻ ബുക്കിങ് സേവനം ആദ്യ ദിവസം തന്നെ പണി മുടക്കി. വെബ്സൈറ്റ് വഴി പൂജകളും സന്നിധാനത്തെ റൂമുകളും ബുക്ക് ചെയ്യാൻ സാധിക്കാതെ കുടുങ്ങിയിരിക്കുകയാണ് ഭക്തർ.തീർഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് നവംബർ ഒന്നിനും സന്നിധാനത്തെ പൂജാ, ഓൺലൈൻ താമസ സൗകര്യ ബുക്കിങ്ങ് ഇന്നലെ(നവംബർ 5) മുതൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുക്കിങ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതികൾ ഉയർന്ന് വന്നത്. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ഭക്തർ ബുക്ക് ചെയ്യേണ്ടത്.

വെബ്സൈറ്റിൽ കയറി പേരും മറ്റു വിവരങ്ങളും നൽകി ആദ്യം രജിസ്റ്റര്‍ ചെയ്യണം. അത് കഴിഞ്ഞാൽ ഒരു പാസ്‌വേർഡ് ലഭിക്കും. എങ്കിൽ മാത്രമേ ലോഗിൻ ചെയ്യാനും തുടര്‍ന്ന് ഓൺലൈനായി റൂമും മറ്റും ബുക്ക് ചെയ്യാനും സാധിക്കൂ. എന്നാൽ പാസ്‌വേർഡ് ലഭിക്കാത്തത് മൂലം വെബ്‌സൈറ്റില്‍ ലോഗിൻ കഴിയാതെ വലഞ്ഞിരിക്കുകയാണ് ഭക്തർ.