ശബരിമല റോപ്‌വേ പദ്ധതി: കേന്ദ്രസംഘത്തിൻ്റെ പരിശോധന പൂർത്തിയായി

പത്തനംതിട്ട: ശബരിമല റോപ്‌വേ പദ്ധതിക്ക് അന്തിമ അനുമതി നൽകുന്നതിനായുള്ള സ്ഥല പരിശോധന കേന്ദ്രസംഘം പൂർത്തിയാക്കി. സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ് എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം ഇന്നലെയും ഇന്നുമായി സന്ദർശനം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ടവറുകൾ സ്ഥാപിക്കുന്ന പ്രദേശങ്ങളിലും കടന്നുപോകുന്ന വനമേഖലകളിലും വിശദമായ പരിശോധനയാണ് രണ്ടുദിവസങ്ങളിലായി സംഘം നടത്തിയത്.
പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമി, ദേവസ്വം ഭൂമി, പൂർണമായി മുറിച്ചുമാറ്റുന്നതും ഭാഗികമായി വെട്ടിമാറ്റുന്നതുമായ മരങ്ങൾ എന്നിവയെല്ലാം സംഘം വിശദമായി വിലയിരുത്തി. കേന്ദ്രസംഘം സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുകയെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോൺസൺ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ശിവകുമാർ, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിലെ (എൻടിസിഎ) ഹരിണി വേണുഗോപാൽ എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്.കേരള വനം വകുപ്പിലെയും ദേവസ്വം ബോർഡിലെയും ഉദ്യോഗസ്ഥരും ഈ പരിശോധനകളിൽ കേന്ദ്രസംഘത്തോടൊപ്പം പങ്കാളികളായി. കേന്ദ്രസംഘത്തിൻ്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ റോപ്‌വേയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. ആഗോള അയ്യപ്പ സംഗമ വേദിയിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ റോപ്‌വേ പദ്ധതി യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.പത്തനംതിട്ട: ശബരിമല റോപ്‌വേ പദ്ധതിക്ക് അന്തിമ അനുമതി നൽകുന്നതിനായുള്ള സ്ഥല പരിശോധന കേന്ദ്രസംഘം പൂർത്തിയാക്കി. സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ് എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം ഇന്നലെയും ഇന്നുമായി സന്ദർശനം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ടവറുകൾ സ്ഥാപിക്കുന്ന പ്രദേശങ്ങളിലും കടന്നുപോകുന്ന വനമേഖലകളിലും വിശദമായ പരിശോധനയാണ് രണ്ടുദിവസങ്ങളിലായി സംഘം നടത്തിയത്.
പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമി, ദേവസ്വം ഭൂമി, പൂർണമായി മുറിച്ചുമാറ്റുന്നതും ഭാഗികമായി വെട്ടിമാറ്റുന്നതുമായ മരങ്ങൾ എന്നിവയെല്ലാം സംഘം വിശദമായി വിലയിരുത്തി. കേന്ദ്രസംഘം സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുകയെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോൺസൺ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ശിവകുമാർ, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിലെ (എൻടിസിഎ) ഹരിണി വേണുഗോപാൽ എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്.കേരള വനം വകുപ്പിലെയും ദേവസ്വം ബോർഡിലെയും ഉദ്യോഗസ്ഥരും ഈ പരിശോധനകളിൽ കേന്ദ്രസംഘത്തോടൊപ്പം പങ്കാളികളായി. കേന്ദ്രസംഘത്തിൻ്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ റോപ്‌വേയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. ആഗോള അയ്യപ്പ സംഗമ വേദിയിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ റോപ്‌വേ പദ്ധതി യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.