മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു

മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു

പത്തനംത്തിട്ട: മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു . വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. ജനുവരി 20 വരെ തുടരുന്ന തീർത്ഥാടനത്തിനാണ് ഇതോടെ തുടക്കമായത്.

നാളെ വൃശ്ചികപ്പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെയാണ് തീർഥാടനം തുടങ്ങുക. ഇന്ന് നട തുറന്നെങ്കിലും  പ്രത്യേക പൂജകൾ ഇല്ല. പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാർരോഹന ചടങ്ങുകളും നാളെ നടക്കും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം.