Keralam
മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു . തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറന്ന് ദീപം തെളിച്ചു . നാളെ രാവിലെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും.
ഇത്തവണത്തെ ശബരിമല ഉത്സവത്തിന് 23ന് കൊടിയേറും.പകൽ 11.30നും 12നുമിടയ്ക്കാണ് കൊടിയേറ്റ്. ഉത്സവത്തിനായി 22ന് വൈകിട്ട് അഞ്ചിന് നട തുറക്കും.24 മുതൽ 31 വരെ ദിവസവും ഉച്ചപൂജയ്‌ക്കുശേഷം ഉത്സവബലി. 31നാണ് പള്ളിവേട്ട.ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonli ne.org) വഴി ദർശനദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കണം.