ശബരിമല യുവതീപ്രവേശനം: സർക്കാർ ഉള്‍പ്പെടെ എല്ലാ കക്ഷികളും നിലപാട് എഴുതി നൽകണമെന്ന് സുപ്രീംകോടതി : വാദം ഏപ്രിൽ7ന്

ഡൽഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. സർക്കാർ ഉള്‍പ്പെടെ കക്ഷികള്‍ ഹർജിയുമായി ബന്ധപ്പെട്ട് മാർച്ച് 14ന് നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.നിലവിലെ ഏഴ് ചോദ്യങ്ങള്‍ക്ക് പുറമെ കൂടുതൽ ചോദ്യങ്ങള്‍ ഓരോ കേസിനു അനുസരിച്ച് ചോദിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സർക്കാർ ഉള്‍പ്പെടെ കക്ഷികള്‍ ഹർജിയുമായി ബന്ധപ്പെട്ട് മാർച്ച് 14ന് നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് കോടതി നിർദേശം നിർണായകമാണ്. സർക്കാരിന് പുറമെ എല്ലാ കക്ഷികളും കേസിൽ നിലപാടറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസിൽ ഏപ്രിൽ ഏഴിന് രാവിലെ 10:30 മുതൽ വാദം കേള്‍ക്കും. മൂന്ന് ദിവസമാണ് വാദം കേള്‍ക്കാൻ അനുവദിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഹർജിക്കാർക്ക് വാദങ്ങളുന്നയിക്കാം. ഒൻപത് വരെ റിവ്യു പെറ്റിഷനുമായി ബന്ധപ്പെട്ട പിന്തുണയ്‌ക്കുന്നവരുടെ വാദങ്ങള്‍ കേള്‍ക്കും. ശേഷം 14 മുതൽ 16 വരെ എതിർ കക്ഷികളുടെ വാദങ്ങളും കേള്‍ക്കും. കൂടുതൽ വാദം ആവശ്യമെങ്കിൽ 21 ന് വീണ്ടും പരിഗണിക്കും. ഏപ്രിൽ 22ന് വാദ കോള്‍ക്കൽ അവസാനിപ്പിക്കുമെന്നുമാണ് കോടതി നിശ്ചയിച്ചിട്ടുണ്ട്. അഡ്വ പമമേശ്വരനാണ് കേസിൽ അമിക്കസ്‌ക്യൂറി.തന്ത്രിയുടെ അഭിഭാഷകൻ കൃഷ്‌ണകുമാർ സിങിനെ ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ പരമേശ്വറിനോട് അമികസ് ക്യുറിയാവാൻ കോടതി നിർദേശിച്ചു. അഭിഭാഷകൻ ശിവം സിങാണ് അമിക്കസ് ക്യൂറിയെ സഹായിക്കുക.
ശബരിമല സ്ത്രീപ്രവേശനം ഉൾപ്പടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഒൻപത് അംഗ ഭരണഘടനാ ബെഞ്ചിന് ഈ കേസിൽ വാദം കേള്‍ക്കാമെന്ന വാദം നേരത്തെ നിശ്ചയിച്ചതാണെന്ന് വ്യക്തമാക്കി കേസ് കോടതി പരിഗണിച്ചത്.വിവിധ മതങ്ങളുടെ ആവശ്യങ്ങല്‍ ഒന്നിച്ച് പരിഗണിക്കണെമെന്ന ആവശ്യമാണ് കേസുമായി ബന്ധപ്പെട്ട് ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടത്. എന്നാൽ നേരത്തെ തന്നെ പരിഗണ വിഷയങ്ങള്‍ കോടതി നിശ്ചയിച്ചിരുന്നതാണ്. അതിനാൽ തന്നെ അക്കാര്യത്തിൽ കോടതി വാക്കാൽ യാതൊന്നും മറുപടി നൽകാതെയാണ് നടപടികള്‍ ആരംഭിച്ചത്. പഴയ ഒൻപത് അംഗ ബെഞ്ചിൽ ഇപ്പോള്‍ താൻ മാത്രമാണ് ഉള്ളതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.അതേസമയം നിലവിലുള്ള വിധി പുനഃപരിശോധിക്കാൻ ഒരു പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള അവസരം മാത്രമാണിത്. അതിനുശേഷം, സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എന്തുചെയ്യണമെന്ന് ചർച്ച ചെയ്യുമെന്ന് തീരുമാനിക്കാം എന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയോട് മാർച്ച് 14ന് നിലപാടറിക്കണമെന്ന നിർദേശം സർക്കാരിന് വളരെ നിർണായകമാണ്. പഴയ നിലപാടുമായി സർക്കാർ മുന്നോട്ട് പോകുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.