മുംബൈയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ സാബുഡാനിയൽ അന്തരിച്ചു
മുംബൈ : മുംബൈ-നവിമുംബൈ മേഖലകളിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സാബുഡാനിയൽ അന്തരിച്ചു . ആരോഗ്യസംബന്ധമായ കാരണങ്ങളാൽ അടുത്തകാലത്ത് പൊതുപ്രവർത്തന രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.നോമിനേറ്റ് ചെയ്യപ്പെട്ട കോർപ്പറേറ്റർ ആയിരുന്ന ആദ്ദേഹം കോൺഗ്രസ്സിലും പിന്നീട് ദീർഘകാലം എൻസിപിയിലും സജീവമായിരുന്നു .സിബിഡി ബേലാപ്പൂർ കൈരളി സമാജത്തിൻ്റെ പ്രസിഡന്റ് ആയിരുന്നു .2015ൽ അദ്ദേഹം എൻഎംഎംടിയുടെ ( Navi Mumbai Municipal Transport )ചെയർമാൻ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ബേലാപ്പൂരിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം . കേരളത്തിൽ ഹരിപ്പാടാണ് സ്വദേശം. സംസ്‍കാര കർമ്മങ്ങൾ ഒക്ടോബർ 10 ന് (വെള്ളി) നടക്കും.
(ഒക്ടോബർ 10ന് രാവിലെ 8മണിക്ക് മൃതദ്ദേഹം വീട്ടിലെത്തിക്കും( F-5,സെക്റ്റർ -9,നോർത്ത് സിബിഡി ബേലാപ്പൂർ ,നവിമുംബൈ ) 8.45ന് വസതിയിൽ നടക്കുന്ന കർമ്മങ്ങൾക്കു ശേഷം രാവിലെ 9.30 മുതൽ 11 മണിവരെ സിബിഡി ബേലാപ്പൂരിലുള്ള കൈരളിഹാളിൽ പൊതുദർശനത്തിനു വെക്കും .വാശി സെക്റ്റർ 10A യിലുള്ള സെന്റ്.പോൾസ് മാർ തോമപള്ളിയിൽ ഉച്ചയ്ക്ക് 12മണിക്ക് അന്ത്യശുശ്രൂഷകൾ നടക്കും. 1 .30 ന് സംസ്‌കാരകർമ്മങ്ങൾ വാശി സെക്ടർ 26 ലെ കൊപ്രിയിലുള്ള സെന്റ്.പോൾസ് മാർ തോമ പള്ളി സെമിത്തേരിയിൽ നടക്കും. )


