സജിത കൊലക്കേസ് :ചെന്താമരയുടെ വിധി ഒക്ടോ:18 ന്

സജിത കൊലക്കേസ് :ചെന്താമരയുടെ വിധി ഒക്ടോ:18 ന്

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ സജിതാ കൊലപാതകക്കേസിലെ പ്രതി  ചെന്താമരയുടെ ശിക്ഷാവിധി പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി  അടുത്ത ശനിയാഴ്ചത്തേയ്ക്ക് മാറ്റി . പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ഇന്ന് വാദിച്ചു .എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസല്ലാ ഇതെന്നും   ഇതിനുമുന്നെ പ്രതിക്കെതിരെ കേസുകളൊന്നുമില്ലെന്നും അതുകൊണ്ട്  ശിക്ഷയിൽ ഇളവു വേണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.മാസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് ജില്ലാ അഡീഷണൽ കോടതി കേസിൽ മറ്റന്നാൾ വിധിപറയാൻ പോകുന്നത്.. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയത്.അഞ്ച് പേരെ കൊല്ലാൻ ലക്ഷ്യമിട്ടാണ് ജാമ്യത്തിലിറങ്ങിയതെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. സുധാകരനും ലക്ഷ്‌മിക്കും പുറമേ സ്വന്തം ഭാര്യ, മകള്‍, മകളുടെ ഭർത്താവായ പൊലീസുകാരൻ മരുമകൻ, ഭാര്യാ സഹോദരൻ, നാട്ടുകാരായ മറ്റ് മൂന്ന് സ്‌ത്രീകള്‍ എന്നിവർ ഇയാളുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളതായാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്.അതിനാൽ തന്നെ പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും നേരത്തെ മക്കളായ അതുല്യയും അഖിലയും മാധ്യമങ്ങള്‍ക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.താനും ഭാര്യയും പിരിയാൻ കാരണം ഭാര്യയുടെ അടുത്ത സുഹൃത്തായ സജിതയാണെന്ന് കരുതിയ ചെന്താമര സജിതയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.