Keralam
നഴ്‌സുമാരുടെ ശമ്പളം പരിഷ്കരിച്ചു; അടിസ്ഥാന വേതനം 28,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച് സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ദീർഘനാളായുള്ള നഴ്‌സുമാരുടെ സമരത്തെയും പ്രതിഷേധങ്ങളെയും തുടർന്നാണ് തൊഴിൽ വകുപ്പിന്റെ ഈ നിർണ്ണായക തീരുമാനം. പുതിയ പരിഷ്കരണ പ്രകാരം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ വരെയായി നിശ്ചയിച്ചു.
ഉയർന്ന തസ്തികകളിലുള്ള നഴ്‌സുമാർക്ക് 33,080 രൂപ വരെയാകും അടിസ്ഥാന ശമ്പളം. ഇതിനു പുറമെ ഇവർക്ക് പ്രത്യേക അലവൻസുകളും അനുവദിക്കും. 800 കിടക്കകൾ വരെയുള്ള വലിയ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപ വരെയാക്കി ഉയർത്താനും തീരുമാനമായിട്ടുണ്ട്.