പിഎംഎ എംബ്ലം പതിപ്പിക്കൽ: മന്ത്രി കെ.എം. ഷാജിയെ അഭിനന്ദിച്ച് മേയർ

പിഎംഎ എംബ്ലം പതിപ്പിക്കൽ:   മന്ത്രി കെ.എം. ഷാജിയെ അഭിനന്ദിച്ച് മേയർ

തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. ഇന്ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ വി.വി. രാജേഷ് മന്ത്രിക്ക് പിന്തുണ അറിയിച്ചത്.

പിഎംഎവൈ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി പറയുന്ന ദൃശ്യങ്ങൾ കൗൺസിൽ യോഗത്തിൽ ടെലിവിഷൻ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. കോർപ്പറേഷൻ ബജറ്റ് അവതരണ വേളയിലും തങ്ങൾ ഇതേ നിലപാടാണ് ഉന്നയിച്ചിരുന്നതെന്ന് മേയർ വി.വി. രാജേഷ് ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച മന്ത്രി കെ.എം. ഷാജിയെ അഭിനന്ദിക്കുന്നുവെന്നും മേയർ വ്യക്തമാക്കി.