ഹഡപ്സര്‍ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം നാളെ മുതൽ

ഹഡപ്സര്‍ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം നാളെ മുതൽ

പൂണെ  :  ഹഡപ്സര്‍ അയ്യപ്പന്‍ - ദേവി ക്ഷേത്രത്തില്‍ ഏപ്രിൽ 5 മുതല്‍ 11 വരെ  ശ്രീമദ്ഭാഗവത സപ്താഹയജ്ഞം നടക്കും. ഭരണിക്കാവ് ആറ്റുവാശ്ശേരി സച്ചിദാനന്ദാശ്രമത്തിലെ സ്വാമി രാമകൃഷ്ണ യതീന്ദ്രനാണ്  യജ്ഞാചാര്യന്‍. ആചാര്യവരണവും ഭാഗവത മാഹാത്മ്യ പ്രഭാഷണവും ഇന്ന് (04.04.26)വൈകുന്നേരം ആറുമണിക്ക് നടക്കും.

 ഏഴു ദിവസവും രാവിലെ ആറുമണിക്ക് നടക്കുന്ന ഗണപതിഹോമത്തോടെ യജ്ഞശാലയില്‍ കീര്‍ത്തനങ്ങളും ജപങ്ങളും പാരായണവും ആരംഭിക്കുന്നു. എന്നും ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് ഭജനയ്ക്കും ദീപാരാധനയ്ക്കും ശേഷം യജ്ഞാചാര്യന്‍റെ പ്രഭാഷണം ഉണ്ടാകും.  

പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ചായയും ചെറുകടിയും രാത്രി ഭക്ഷണവുമായി നാല് നേരവും അന്നപ്രസാദത്തോടെ നടക്കുന്ന ഈ സപ്താഹയജ്ഞം ഭക്തജനങ്ങളുടെ കൂട്ടായ സമര്‍പ്പണമാണ്. അവസാന ദിവസമായ 11 ന് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സമൂഹസദ്യ നടക്കും.

വിശദവിവരങ്ങള്‍ക്കുംപൂജകള്‍ ബുക്ക് ചെയ്യുവാനും:  പ്രസിഡന്‍റ് - പി.കെ. സുഗതന്‍ (9890108826) സെക്രട്ടറി- പി.ആര്‍. രാധാകൃഷ്ണന്‍ നായര്‍ (9370143780)