"മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നത്" :ഹിജാബ് വിവാദത്തിൽ മറുപടിയുമായി സ്‌കൂൾ പ്രിൻസിപ്പിൽ

"മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നത്" :ഹിജാബ് വിവാദത്തിൽ  മറുപടിയുമായി സ്‌കൂൾ പ്രിൻസിപ്പിൽ

എറണാകുളം : പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ വാദങ്ങൾക്ക് മറുപടിയായി സ്‌കൂൾ പ്രിൻസിപ്പിൽ സിസ്റ്റർ ഹെലീന.  ഹിജാബ് ധരിച്ചതിൻ്റെ പേരിൽ ഒരു  വിദ്യാർത്ഥിനിയെയും  സ്‌കൂളിൽ നിന്ന് പുറത്താക്കിയിട്ടില്ലാ എന്ന് ഹെലീന പറഞ്ഞു.ഹിജാബ് ധരിച്ച് തന്നെയാണ് ആർട്സ് ഡേയിൽ കുട്ടി പങ്കെടുത്തത്.നിരവധി മുസ്‌ലിം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണ് .യൂണിഫോമിൻ്റെ കാര്യത്തിൽ മാനേജുമെന്റിന്റെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്‌തതെന്നും സ്‌കൂൾ പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.ഡിഡിഇ യുടെത് സത്യവിരുദ്ധമായ റിപ്പോർട്ടാണ്.സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായും പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന്  അവർ  വ്യക്തമാക്കി.  മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നത്.യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ സ്‌കൂള്‍ എങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത് അതുപോലെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്ന്  പിടിഎ 

സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കി.കുട്ടിയുടെ അവകാശം പോലെ സ്കൂളിനും അവകാശമുണ്ട്. ഇങ്ങനെയുള്ള മന്ത്രിമാരെ വിദ്യാഭ്യാസ പോലുള്ള വകുപ്പ് ഏൽപ്പിക്കുമ്പോൾ മുഖ്യമന്ത്രി ആലോചിക്കണ്ടേ. മുഖ്യമന്ത്രി നല്ല ശുദ്ധമായ കൈകളിൽ അല്ലെ ഇതെല്ലാം കൊടുക്കേണ്ടത്. മന്ത്രിയെ വിജയിപ്പിച്ച ജനങ്ങളാണ് ആദ്യം മനസിലാക്കേണ്ടത്. ഹൈക്കോടതി വിധിയെ തടുക്കാൻ മന്ത്രിക്ക് പറ്റില്ലല്ലോ.കഴിഞ്ഞ കാലങ്ങളിൽ സ്‌കൂള്‍ എങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത് അതുപോലെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണ് പിടിഎ ആഗ്രഹിക്കുന്നത്. ഒരാള്‍ക്ക് മാത്രമായി ഇളവു ചെയ്യേണ്ട കാര്യമില്ല. മന്ത്രി ഇതൊക്കെ പറയുന്നതിനു മുമ്പേ കാര്യങ്ങള്‍ ആലോചിക്കേണ്ടേ. മന്ത്രിയെ വിജയിപ്പിക്കുന്നത് ജനങ്ങളാണ്. സ്‌കൂള്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊള്ളാമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുള്ളതാണ്. പിന്നെ മന്ത്രിക്ക് ഇതിലെന്താണ് കാര്യമെന്നും ജോഷി കൈതവളപ്പില്‍ ചോദിച്ചു.

മാനേജ്മെൻറ് താല്പര്യം നടപ്പിലാക്കുന്ന PTA ആണ് സ്കൂളിൽ ഇപ്പോഴുള്ളത്. അത് മാറണം :വിശിവൻകുട്ടി  

സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്‍റിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.ക്ലാസിൽ കുട്ടിയെ ഇരുത്തിയില്ല എന്ന പരാതിയിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് നൽകി. സ്കൂളിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്കൂൾ തലത്തിൽ എന്തെങ്കിലും സമവായം ഉണ്ടായെങ്കിൽ നല്ലത്. ചിലർ വർഗീയ വിദ്വേഷം പരത്താൻ ശ്രമിക്കുന്നു. അത് അനുവദിക്കില്ല. മാനേജ്മെൻറ് താല്പര്യം നടപ്പിലാക്കുന്ന PTA ആണ് സ്കൂളിൽ ഇപ്പോഴുള്ളത്. അത് മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാൻ കഴിയില്ല. എന്തിൻ്റെ പേരിലാണെങ്കിലും അനുവദിക്കാനാകില്ല. പ്രശ്നം ഇവിടെ വച്ച് അവസാനിപ്പിക്കണം. കേരളത്തിൽ അൺ എയ്ഡഡ് സ്ഥാപനങ്ങൾ ആണെങ്കിൽ NoC പുതുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. അതെല്ലാം ആലോചിച്ചു മുന്നോട്ട് പോകണം. വിഷയം ചിലർ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു എന്ന് മനസിലായതിനാലാണ് വിഷയം ഇവിടെ അവസാനിപ്പിക്കാം എന്ന് പറഞ്ഞത്. DCC പ്രസിഡൻ്റും ഹൈബി ഈടനം ഇടപെട്ടു പരിഹരിച്ചു എന്നാണ് പറയുന്നത്. അവരെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിട്ടില്ലാ എന്നും മന്ത്രി  പറഞ്ഞു.