എസ്‌ഡിപിഐ സ്ഥാനാർഥിയുടെ പിന്മാറ്റം : പിന്നിൽ യുഡിഎഫ് നേതൃത്വo എന്ന് കെ.സുരേന്ദ്രൻ

കാസർകോട് : മഞ്ചേശ്വരത്തെ എസ്‌ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി. സ്ഥാനാർഥിത്വം പിൻവലിച്ചതിന് പിന്നിൽ യുഡിഎഫും മതസംഘടനകളുമെന്ന് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പറഞ്ഞു. എസ്‌ഡിപിഐ സ്ഥാനാര്‍ഥിപത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ്റെ പ്രതികരണം.
"വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ ഇടപെട്ടാണ് കെ എം അഷ്‌റഫിൻ്റെ പത്രിക പിന്‍വലിപ്പിച്ചത്. മുസ്‌ലിം സംഘടനകളെ ഉപയോഗിച്ചാണ് സമര്‍ദം ചെലുത്തിയത്. വിഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണ് ഉള്ളത്. അല്ലെങ്കില്‍ എസ്‌ഡിപിഐ വോട്ടുകള്‍ വേണ്ടെന്ന് പറയണം. ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ല " കെ സുരേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയബന്ധമില്ലാത്ത മതനേതൃത്വവും ഇതിനായി ഇടപെട്ടു. ഇതോടെ എസ്‌ഡിപിഐ - യുഡിഎഫ് ബന്ധം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. "എസ്‌ഡിപിഐയുടെ വോട്ട് വേണ്ട, അവരുടെ മുഖത്ത് ചെരുപ്പൂരി അടിക്കണം "എന്ന് പറഞ്ഞവർ അവരുടെ വോട്ട് ഇരന്ന് വാങ്ങുകയാണ്. മതേതരത്വത്തിൽ വിട്ടുവീഴ്‌ചയില്ലെന്നും അരമന നിരങ്ങില്ലെന്നും പറയുന്ന സതീശന് എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് പറയാൻ ധൈര്യമുണ്ടോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചുഎല്ലാ മതസംഘടനകളും ഒരുമിച്ച് നിന്നാലും മുസ്‌ലീം സമുദായത്തിൽ നിന്നും ഇത്തവണ പിന്തുണ ബിജെപിക്ക് ലഭിക്കും. ശരിയായ വികസന നിലപാടിൽ എൻഡിഎ ഉറച്ചുനിൽക്കും. ആരൊക്കെ എതിർത്താലും എൻഡിഎ മഞ്ചേശ്വരത്ത് ജയിക്കും. ജനവിശ്വാസം ആർജ്ജിക്കാൻ കഴിയാതെ വന്നപ്പോൾ നീചരാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങൾ ശിക്ഷിക്കും. ഇവിടുത്തെ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്ഥാനാർഥിത്വം പിൻവലിച്ച തീരുമാനം പാർട്ടിയുടേത് :എസ്‌ഡിപിഐ
മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച എസ്‌ഡിപി ഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് , ബിജെപിക്ക് അനുകൂലമാണെന്ന പൊതുവികാരം ഉയർന്നപ്പോഴാണ് പത്രിക പിൻവലിച്ചതെന്ന് വ്യക്തമാക്കി. വിവിധ മത സംഘടനകൾ യുഡിഎഫ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സമ്മർദ്ദത്തിന് വഴങ്ങിയല്ല തീരുമാനം പിൻവലിച്ചതെന്നും എസ്‌ഡിപിഐ നേതാവ് പറഞ്ഞു. എന്നാൽ മഞ്ചേശ്വരത്ത് ആർക്കാണ് പിന്തുണയെന്ന് എസ്‌ഡിപിഐ പ്രഖ്യാപിച്ചില്ല.