അപൂർവമായ അസ്ഥി രോഗംബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുന്നു

അപൂർവമായ അസ്ഥി രോഗംബാധിച്ച കുട്ടികളുടെ  ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുന്നു

കണ്ണൂർ /മുംബൈ:  കണ്ണൂർ  ഉദയഗിരി പഞ്ചായത്തിലെ വായിക്കമ്പയിലുള്ള  അമ്പലത്തിൽ സുമേഷിൻ്റെയും   സൗമ്യയുടെയും മക്കളായ ദേവകൃഷ്ണ (13),ഹിമഗൗരി (9), പൊറ്റമല ഹരിപ്രകാശ്- ജയകുമാരി ദമ്പതികളുടെ  മകൻ ഹരിനന്ദൻ എന്നിവർക്ക്  അപൂർവമായ അസ്ഥി പൊടിയുന്നരോഗം ബാധിച്ചകാരണം ഏറെ നാളായി   ചികിത്സയിൽ കഴിയുകയാണ്.

 രോഗപരിഹാരമായി  ശസ്ത്രക്രിയ ആണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഇതിനും തുടർ ചികിത്സയ്ക്കുമായി   20 ലക്ഷത്തോളം രൂപയാണ് ചിലവ് കണക്കാക്കുന്നത്.  സഹായമനസ്കരായവരുടെ  സാമ്പത്തികസഹായത്തിലൂടെ മാത്രമേ തുടർചികിത്സയ്ക്കായുള്ള പണം ഇവർക്ക് കണ്ടെത്താൻ സാധിക്കുകയുള്ളൂ . മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ  'ആൾ ഇന്ത്യാ പ്യുപ്പിൾസ് ഫോറം'   മലയാളികൾ അംഗങ്ങളായുള്ള അവരുടെ വാട്സപ്പ്‍ കൂട്ടായ്മയിലൂടെ ഇതിനകം 50,568രൂപ സമാഹരിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്.ഇവരുടെ ചികിത്സാസഹായത്തിനായി ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് ചന്ദ്രശേഖരൻ ചെയർമാനും എൻയു അബ്ദുള്ള (കരുവഞ്ചാൽ ഹരിത )കോ ഓർഡിനേറ്ററുമായുള്ള ഒരു കമ്മിറ്റി രുപീകരിച്ചിട്ടുണ്ട്. ഇതിനകം 15.5 ലക്ഷം രൂപ ലഭിച്ചുകഴിഞ്ഞു .ഇനിവേണ്ടത് 4 .5ലക്ഷം രൂപയാണ്. (200 രൂപ  ചാലഞ്ചിലൂടെ അതുകണ്ടെത്താനുള്ള ശ്രമം   AIPF പ്രവർത്തകരും മറ്റ് സാമൂഹ്യപ്രവർത്തകരും നടത്തിവരികയാണ് )

സഹായ മനസ്ക്കരായവർ ഈ കുടുംബത്തെ സമ്പത്തികമായി സഹായിക്കാൻ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുകയാണ്. 
ദേവകൃഷ്ണ-ഹരിനന്ദൻ -ഹിമഗൗരി  ചികിത്സാസഹായകമ്മിറ്റി.
A/C: 40448101038107
IFSC CODE :KLGB0040448
KERALA GRAMIN BANK
MANAKKADAVU BRANCH
Phone:8547247820,9744972908,9400820296