മുഖ്യമന്ത്രിയുടെ സമനിലതെറ്റിയെന്ന് കെ .സി.വേണുഗോപാൽ

മുഖ്യമന്ത്രിയുടെ സമനിലതെറ്റിയെന്ന്   കെ .സി.വേണുഗോപാൽ

പത്തനംതിട്ട: കോന്നിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ചോദ്യമുന്നയിച്ച പ്രവർത്തകനോട് ക്ഷോഭിച്ച  മുഖ്യമന്ത്രിയുടെ സമനില പരാജയഭീതിമൂലം  തെറ്റിയെന്ന്  മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ .സി.വേണുഗോപാൽ . വിമർശിക്കുന്നവരുടെ മനോനില പരിശോധിക്കണമെന്ന് പറയാറുള്ള മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വാക്കുകൾ അദ്ദേഹത്തിൻ്റെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നത്. ആത്മാർഥതയുള്ള സഖാക്കൾ മുഖ്യമന്ത്രിയോട് സ്വന്തം മനോനില പരിശോധിക്കാൻ ആവശ്യപ്പെടണം.സിപിഎമ്മിൽ മുമ്പില്ലാത്ത വിധം തുറന്നുപറച്ചിലുകളുടെ കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം പ്രവർത്തകർക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. 

ജില്ലയിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നായ കോന്നിയിൽ വലിയ തോതിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് എൽഡിഎഫ് നടത്തിവരുന്നത്. ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി നേരിട്ട് എത്തിയത്.

https://www.worldm.news/keralam/pinarayi-vijayan-gets-angry--22863