കലുങ്ക് സംവാദത്തില്‍ വീട്ടാവശ്യപ്പെട്ടു : നാലു മാസത്തിനകം സത്യഭാമ അമ്മയ്ക്കു വീട് നിർമ്മിച്ചുനൽകി സേവാഭാരതി

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടയിൽ ഒരു വീട് വേണമെന്ന ആവശ്യം ഉന്നയിച്ച ഇരിങ്ങപ്പുറം സ്വദേശിനിയായ സത്യഭാമ അമ്മയ്ക്ക് വീട് ലഭിച്ചു.വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സേവാഭാരതിയെ കേന്ദ്രമന്ത്രി ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാലുമാസത്തിനുള്ളില്‍ വീടിന്റെ പണികള്‍ പൂര്‍ത്തീകരിച്ചുവെന്ന് സേവാഭാരതി അറിയിച്ചു. ഗൃഹപ്രവേശന ചടങ്ങിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഛായാചിത്രം സത്യഭാമ അമ്മയ്ക്ക് കൈമാറി. ചടങ്ങില്‍ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് രാജന്‍ തറയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വാസുദേവന്‍ മാസ്റ്റര്‍, സുജയന്‍ മാമ്പുള്ളി, ഏരിയ പ്രസിഡണ്ട് പ്രദീപ് പണിക്കശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.