ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം ബില്ലാരിയിൽ കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം  ബില്ലാരിയിൽ കണ്ടെത്തി

ബെംഗളൂരു: ബെല്ലാരിയിലെ  സ്വർണവ്യാപാരി ഗോവര്‍ധൻ്റെ  ജ്വല്ലറി കേന്ദ്രീകരിച്ച് എസ്‌ഐടി  നടത്തിയ പരിശോധനയിൽ ശബരിമല സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതി  ഉണ്ണികൃഷ്ണൻ പോറ്റിവിറ്റ സ്വർണം കണ്ടെത്തി.   400 ഗ്രാമോളം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.. ഇതിനിടെ .ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ബെംഗളൂരുവിലെത്തി ഇവിടെ നിന്ന് ബെല്ലാരിയില്‍ എത്തിയാണ്  പോറ്റി സ്വര്‍ണം വില്‍പന നടത്തിയത്. സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണിക‍ൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിൽ പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു  ഗോവർധൻ മൊഴി നൽകിയിരുന്നത് .ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കഴിഞ്ഞ ദിവസം  എസ്ഐടി കണ്ടെത്തിയിരുന്നു.  സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്.