പ്രസാദ് ഇ.ഡിയും എം.ജി മനു നമ്പൂതിരിയും ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാർ

പത്തനംത്തിട്ട: തൃശൂര്‍ ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തിയായും മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം കൂട്ടിക്കട സ്വദേശി എം ജി മനു നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസാദ് ഇ ഡി,നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ്. തൻ്റെ പേര് തെരഞ്ഞെടുക്കപ്പെട്ടതിനെ സ്വപ്ന സാക്ഷാത്കാരമെന്നാണ് മനു നമ്പൂതിരി പറഞ്ഞത്.
പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരനായ കശ്യപ് വര്‍മയാണ് നറുക്കെടുത്തത്. 14 പേരില്‍ നിന്നാണ് പ്രസാദിനെ തിരഞ്ഞെടുത്തത്. പട്ടികയിലെ ഒന്‍പതാമത്തെ പേരുകാരനാണ് ഇദ്ദേഹം.ഹൈക്കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്.എം ജി മനു നമ്പൂതിരിയുടെ പേര് മൈഥിലി വര്‍മയാണ് നറുക്കെടുത്തത്. 13 പേരുടെ ചുരുക്കപ്പട്ടികയാണ് മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് ഉണ്ടായിരുന്നത്. ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും വളരെയധികം സന്തോഷമുണ്ടെന്നും ആറുവർഷമായി താൻ അപേക്ഷിക്കുന്നുണ്ടെന്നും മനു നമ്പൂതിരി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉത്തരവാദിത്തം വളരെ ഭംഗിയായി ആത്മാര്‍ഥമായും ചെയ്യണമെന്നാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അത്യപൂര്‍വമായ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്