മിരാ - ഭയന്ദർ നഗരസഭാ തെരഞ്ഞെടുപ്പ് : മലയാളി സാമൂഹ്യപ്രവർത്തകയും സാഹിത്യകാരിയുമായ ഷീജ മാത്യു ശിവസേനാ സ്ഥാനാർത്ഥി

മിരാ - ഭയന്ദർ നഗരസഭാ തെരഞ്ഞെടുപ്പ് : മലയാളി സാമൂഹ്യപ്രവർത്തകയും സാഹിത്യകാരിയുമായ ഷീജ മാത്യു ശിവസേനാ സ്ഥാനാർത്ഥി

മുംബൈ:  മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരിയും , പ്രഭാഷകയും  സാമൂഹ്യ പ്രവർത്തകയുമായ ഷീജ മാത്യു മിര- ഭയന്ദർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേന (ശിന്ദേ)യുടെ ഔദ്യോഗിക സ്ഥാനാർഥിയായി  മത്സരിക്കുന്നു. മിരാറോഡ് -ശീതൾ നഗർ ഏരിയ - വാർഡ് 19 ൽ നിന്നാണ്  ഷീജ മത്സരിക്കുന്നത്.

മലയാളം മിഷൻ ഏരിയ സെക്രട്ടറി, മീരാറോഡ് സാംസ്‌കാരിക വേദി മുൻ വൈസ് പ്രസിഡന്റ്‌, എന്നീ നിലയിൽ സാമൂഹ്യ രംഗത്ത് സജീവം.കൊമേഴ്സ്സിൽ ബിരുദാനന്തരബിരുദവുംഎൽഎൽബിയിൽ ബിരുദവുമുണ്ട്.  കേരള സർക്കാരും മലയാളം മിഷന്നും ചേർന്നു നടത്തിയ ആഗോള സാഹിത്യ മത്സരത്തിൽ കഥരചനയിൽ രണ്ടാം സ്ഥാനം നേടിയ ഷീജമാത്യു കോവിഡ് കാലത്തെ  സാമൂഹ്യസേവനപ്രവർത്തനങ്ങളിൽ  സജീവമായിരുന്നു.ചങ്ങനാശ്ശേരി നാലുകോടി കാലായിൽ കുടുംബാംഗമാണ് .ഭർത്താവ് മാത്യു തോമസ് നിലമ്പൂർ സ്വദേശി.. മക്കൾ ഡോ.ഏഞ്ചൽമേരി ,സിയാനമേരി.

ബിജെപി സഖ്യമില്ലാതെയാണ് ശിവസേന ഷിൻഡെ വിഭാഗം മീരാ- ഭയന്ദർ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.ജനുവരി 15 നാണ് നഗരസഭാതെരഞ്ഞെടുപ്പ് .വോട്ടെണ്ണൽ 16 ന് നടക്കും .