ഷെയ്‌ഖ് ഹസീനയുടെ വധശിക്ഷ: "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ഫലം " : റിവ ഗാംഗുലി ദാസ്
ഭോപ്പാൽ: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരിച്ച് ബംഗ്ലാദേശ് മുൻ ഹൈക്കമ്മിഷണർ റിവ ഗാംഗുലി ദാസ്. വിധിയിൽ അതിശയിക്കാൻ ഒന്നുമില്ലെന്നും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ഇതാണ് ഫലമെന്നും റിവ ഗാംഗുലി ദാസ് പറഞ്ഞു.
'വിധിയിൽ ഒരു അത്ഭുതവും തോന്നിയില്ല. വിധി ഇങ്ങനെയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം മുഴുവൻ പ്രക്രിയയും അങ്ങനെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്' റിവ ഗാംഗുലി ദാസ് ചുണ്ടിക്കാട്ടി.വിധി നേരെ മറിച്ചായിരുന്നെങ്കിൽ തെല്ലൊരു അത്ഭുതം തോന്നിയേനേ എന്ന് അവർ കൂട്ടിച്ചേർത്തു. ഇന്നലെയാണ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്‌ക്കെതിരായ വിധി വന്നത്. സംഭവത്തിൽ പ്രതികരണവുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.സംഭവത്തിൽ ഇന്ത്യയുടെ പ്രതികരണത്തെയും അവർ അവലപിച്ചു. 'നമ്മൾ സ്ഥിതിഗതികൾ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്. വധശിക്ഷ വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും രാജ്യത്തിൻ്റെ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യ അത് ചെയ്യാൻ ബാധ്യസ്ഥരാണെ'ന്ന് റിവ ഗാംഗുലി ദാസ് വ്യക്തമാക്കി.
ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലാണ് ഷെയ്‌ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ ഷെയ്‌ഖ് ഹസീന നടത്തിയത് വംശഹത്യായാണെന്നും അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നുമാണ് കോടതി വിധി. ഷെയ്‌ഖ് ഹസീനയ്‌ക്ക് പുറമെ മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്.
453 പേജുകളുള്ള വിധിന്യായത്തില്‍ മനുഷ്യവകാശ ലംഘനം, വധശ്രമം, കൂട്ടക്കൊല എന്നീ കുറ്റങ്ങള്‍ കാര്യകാരണ സഹിതം വിശദീകരിക്കുന്നുമുണ്ട്. ഷെയ്‌ഖ് ഹസീന കുറ്റക്കാരിയാണെന്ന് രാജ്യാന്തര ക്രൈംസ് ട്രിബ്യൂണല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഹസീനയ്‌ക്കെതിരെയുള്ള വിധി ചരിത്ര വിധിയാണെന്നാണ് നിലവിലെ ബംഗ്ലാദേശ് ഭരണകൂടത്തിന്‍റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് സാക്ഷ്യം വഹിച്ച വിദ്യാര്‍ഥി പ്രക്ഷോഭമാണ് അവാമി ലീഗ് സര്‍ക്കാരിന്‍റെ പതനത്തിന് കാരണമായത്.സംഭവത്തില്‍ 1400ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൈനിക നടപടി കേസിലാണ് ധാക്കയിലെ പ്രത്യേക അന്താരാഷ്‌ട്ര ട്രിബ്യൂണല്‍ കോടതി വിധി പറഞ്ഞത്. 2024 ജലൈ 15നും ഓഗസ്റ്റ് 5നും ഇടയിലായിരുന്നു സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രക്ഷോഭത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 1971ലെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ബംഗ്ലാദേശിലുണ്ടായ മോശം സാഹചര്യം കൂടിയായിരുന്നു ഇത്. ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ടുകളില്‍ അടക്കം ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.