പോളിജേക്കബിൻ്റെ നേതൃത്വത്തിൽ ശിവസേന ക്രിസ്‌മസ്‌ ആഘോഷിച്ചു

മുംബൈ:  കല്യാൺ ലോകസഭാ മണ്ഡലം ശിവസേന-ക്രിസ്ത്യൻസെൽ  പ്രസിഡന്റ് പോളി ജേക്കബിൻ്റെ നേതൃത്വത്തിൽ ഡോംബിവ്‌ലി ഈസ്റ്റിലെ ശുഭം മംഗൾ കാര്യാലയത്തിൽ ക്രിസ്‌മസ്‌ ആഘോഷിച്ചു. ശിവ്സേന താനെ ജില്ലാ പ്രമുഖും  മുതിർന്ന ശിവസേന നേതാവുമായ ഗോപാല്ജി ലാൻഡ്ഗേ കേക്ക്  മുറിച്ചു കൊണ്ട് ആഘോഷത്തിന് തുടക്കം കുറിച്ചു. കല്യാൺ ഗ്രാമീണ എം എൽ എ  രാജേഷ് മോറെ, താനെ ജില്ലയുടെ  മഹിളാ പ്രമുഖ  ലത തായി പാടീൽ, മഹാരാഷ്ട്ര ശിവസേന സ്റ്റേറ്റ് സെക്രട്ടറിഭാവു ചൗധരി എന്നീ പ്രധാനപ്പെട്ട നേതാക്കളോടൊപ്പം താനെ ജില്ലയിലെ മറ്റ്  നേതാക്കളും മലയാളികളായ  ശിവസേന പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേർന്നു ക്രിസ്മസ്   കേക്കുകളുടെ  വിതരണവും നടന്നു