ഹഡപ്സർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം

ഹഡപ്സർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം

പൂണെ  :  ഹഡപ്സര്‍  അയ്യപ്പന്‍ & ദേവി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഞായറാഴ്ച (ഫെബ്രു:15) രാവിലെ ആറു മണിക്ക് മഹാഗണപതിഹോമത്തോടുകൂടി ആരംഭിക്കുന്നു.  പ്രഭാത പൂജകള്‍ക്ക് ശേഷം 9.30 ന് മേല്‍ശാന്തി ബാലകൃഷ്ണ ശര്‍മ്മയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാമൃത്യുഞ്ജയഹോമം ആരംഭിക്കും. ഉച്ചയ്ക്ക് 12.30 ന് അന്നപ്രാസാദ വിതരണം നടക്കും.വൈകുന്നേരം 6.30 ന് ദീപാരാധന തുടർന്ന്  ഗാനസ്മൃതി ഭജന്‍ മണ്ഡലി, ചെന്നൈ അവതരിപ്പിക്കുന്ന  നാമസങ്കീര്‍ത്തനം ശേഷം അത്താഴവിരുന്നും ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്കും പൂജകള്‍ സമൂഹമാധ്യമം വഴി ബുക്ക് ചെയ്യുവാനും 8999864628 എന്ന ക്ഷേത്രം നമ്പരില്‍ ബന്ധപ്പെടാം.