സാക്കിനാക്കയിൽ ഇന്ന് ശിവരാത്രി മഹോത്സവം

മുംബൈ : ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് ഗുരുശ്രീ മഹേശ്വരക്ഷേത്രത്തിൽ 15, 16 തീയ്യതികളിലായി മഹാ ശിവരാത്രി മഹോത്സവം ആഘോഷിക്കുമെന്നു യൂണിറ്റ് സെക്രട്ടറി ബി. ശിവപ്രസാദ് അറിയിച്ചു. പുലർച്ചെ 4 നു പള്ളിയുണർത്തൽ, 4.15 നു നിർമ്മാല്യം ദർശനം, 5 നു ഗണപതി ഹോമം, 5.30 നു ഉഷപൂജ തുടർന്ന് വിശേഷാൽ അഭിഷേകം .8.00 ന് അഖണ്ഡനാമജപം ,11.00 നു ഉച്ചപൂജ, വിശേഷാൽ പൂജകൾ, പാൽ അഭിഷേകം, കരിക്കു ധാര, ജലധാര , കളഭാഭിഷേകം , പനിനീർ അഭിഷേകം, രുദ്രാഭിഷേകം. ഭസ്മാഭിഷേകം. പഞ്ചാമൃതഭിഷേകം, ഉമാമഹേശ്വര പൂജ, സ്വയംവരമന്ത്രാർച്ചന, വില്വ പത്ര മന്ത്രാർച്ചന, അഘോരമന്ത്രാർച്ചന. തുടർന്ന് വൈകിട്ട് 5.30 നു നിറമാല ചാർത്തൽ, 6.30 ന് ദീപാരാധന. 7.30 ന് തിരുവാതിര കളി, തുടർന്ന് അഞ്ച് യാമത്തിലെ പൂജ ആരംഭിക്കും
ശിവരാത്രി വൃതം എടുക്കുന്നവർ തലേന്ന് ഒരിക്കൽ നിന്ന് വൃതം ആചരിക്കണം. തിങ്കളാഴ്ച രാവിലെ ബലിതർപ്പണംതിലഹവനം എന്നിവയും ഉണ്ടായിരിക്കും. ഫോൺ: 9869776018.