Latest News
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ വെടിവയ്‌പ്പ്

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ വെടിവയ്‌പ്പ്. ജുഹുവിലെ വീടിന് നേരെയാണ് അജ്ഞാത സംഘത്തിന്‍റെ വെടിവയ്‌പ്പ്. അക്രമികള്‍ നാല് തവണ വെടിയുതിര്‍ത്തതായാണ് വിവരം ലഭിക്കുന്നത്.ഇന്ന് (ഫെബ്രുവരി 1) പുലര്‍ച്ചെയാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ആക്രമണ സമയം ഷെട്ടി വീട്ടിലുണ്ടായിരുന്നോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ ജുഹു പൊലീസ് അന്വേഷണം ആരംഭിച്ചു.