ഡോക്ട്ടറുടെ ആത്മഹത്യ : കൈയിലെഴുതിയ ആത്മഹത്യാ കുറിപ്പ് മറ്റാരോ എഴുതിയതെന്ന് സഹോദരി

മുംബൈ: സത്താറയില്‍ പോലീസുകാരൻ്റെ ആവർത്തിച്ചുള്ള ശാരീരികവും മാനസികവുമായ പീഡനത്തിൽ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്‌തസംഭവത്തിലെ ദുരൂഹത വർദ്ദിക്കുന്നു. കേസിലെ നിര്‍ണായക തെളിവായി കൈപ്പത്തിയിൽ എഴുതിയ ആത്മഹത്യ കുറിപ്പിലെ കയ്യക്ഷരം മരിച്ച ഡോക്ടറുടേതല്ലെന്ന് ഡോക്റ്ററുടെ സഹോദരി. കൈപ്പത്തിയില്‍ കണ്ടെത്തിയ കുറിപ്പില്‍ പേര് പരാമര്‍ശിച്ച് പൊലീസുകാരനും മറ്റൊരു യുവാവും പൊലീസിന്റെ പിടിയിലായതിന് പിന്നാലെയാണ് പുതിയ വെളിപ്പടുത്തല്‍. യുവതിയുടെ മരണം സംബന്ധിച്ച കേസ് വഴിതിരിച്ചുവിടാന്‍ മനപ്പൂര്‍വം ശ്രമങ്ങള്‍ നടക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് കേസില്‍ പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്.
അതേസമയം, ഡോക്ടറുടെ മരണം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിച്ചിട്ടുണ്ട്. സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു .പുതിയ വെളിപ്പെടുത്തലിനെ കുറിച്ചുള്‍പ്പെടെ വിശദമായ അന്വേഷണം വേണെമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തി. പാര്‍ട്ടി നേതാവ് സുഷമ അന്ധാരെ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ബന്ധുക്കള്‍ ഉര്‍ത്തിയ ആക്ഷേപം ആവര്‍ത്തിച്ചു. മരിച്ച ഡോക്ടര്‍ നേരത്തെ പൊലീസിലും തന്റെ സീനിയര്‍ ഡോക്ടര്‍ക്കും നല്‍കിയ പരാതിയിലെ കയ്യക്ഷരമല്ല, കൈപ്പത്തിയില്‍ കണ്ടെത്തിയ കുറിപ്പിലെന്നുംകേസിന്റെ ഇതുവരെയുള്ള പുരോഗതിയില്‍ ദുരൂഹതയുണ്ടെന്നും സുഷമ അന്ധാരെ ആരോപിച്ചു." യുവതിയുടേതെന്ന് പറയുന്ന കൈയ്യക്ഷരങ്ങള്‍ പൊരുത്തപ്പെടുന്നില്ല. ഡോക്ടറുടെ മരണശേഷം ആരോ അവരുടെ കൈപ്പത്തിയില്‍ എഴുതിയിരിക്കാം എന്ന സംശയം ബലപ്പെടുന്നു. കേസിലെ പ്രതികളായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പ്രശാന്ത് ബങ്കറും പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദാനെയും ഒളിവില്‍ പോയ ശേഷം പൊലീസിന് മുന്നില്‍ കീഴടങ്ങിയ രീതി സംശയാസ്പദമാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ വ്യക്തമായ പദ്ധതി നടക്കുന്നുണ്ട്"- അന്ധാരെ ആരോപിച്ചു.
ബിജെപി നേതാവും മുന്‍ എംപിയുമായ രഞ്ജിത് സിങ്ങിന്റെ പേരും കേസുമായി ബന്ധപ്പെട്ട ഉയര്‍ന്നിട്ടുണ്ട് .മരണ ശേഷവും വനിത ഡോക്‌റെ അപമാനിക്കാന്‍ ശ്രമങ്ങളുണ്ടായെന്നും ശിവസേന നേതാവ് ആരോപിച്ചു. ഡോക്ടറെ അവരുടെ കുടുംബപ്പേര്, ജന്മസ്ഥലം, ജാതി എന്നിവ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടത്തണമെന്നാണ് ശിവസേന നേതാവിന്റെ ആവശ്യം. അതേസമയം, കേസിലെ പ്രതിയായ പൊലീസുകാരന്റെ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിനായില്ലെന്നും ആക്ഷേപം ശക്തമാണ്.
ആത്മഹത്യ ചെയ്ത യുവ വനിത ഡോക്ടറുടെ കുറിപ്പില്‍ പേരുള്ള സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറും ഡോക്ടര്‍ താമസിച്ചിരുന്നു വീടിന്റെ ഉടമസ്ഥന്റെ മകനുമായ പ്രശാന്ത് ബങ്കാറിനെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്ന ഗോപാല്‍ ബദ്നെയും പിടിയിലായത്. ഗോപാല്‍ ബദ്നെ ഫാല്‍ട്ടണ്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മരണത്തിന് മുമ്പ് പ്രതികളിൽ ഒരാളായ പ്രശാന്ത് ബങ്കറിന്റെ വീട്ടിൽ ഒരു പൂജയിൽ ഡോക്ട്ടർ പങ്കെടുത്തിരുന്നുവെന്നും അവർക്കിടയിൽ ഉണ്ടായ തർക്കത്തിനുശേഷം ഒരു ഹോട്ടലിൽ വച്ച് ആത്മഹത്യചെയ്യുകയായിരുന്നു എന്നുമാണ് പോലീസിൻ്റെ കണ്ടെത്തൽ .ഡോക്ടറും പ്രതികളായ ബദാനിയും ബങ്കാറും തമ്മിലുള്ള സംഭാഷണങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് സത്താറ പോലീസ് മേധാവി തുഷാർ ദോഷി പറയുന്നു .തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് . കഴിഞ്ഞ മാർച്ചിൽ ബദാനിയുമായി ഡോക്ടറുടെ ആശയവിനിമയം നിലച്ചിരുന്നുവെങ്കിലും , അവർ ബങ്കാറുമായി ബന്ധം തുടർന്നിരുന്നു, ഹോട്ടലിലേക്ക് താമസം മാറുന്നതിന് മുമ്പ് ഡോക്ട്ടർ അയാളുടെ വീട്ടിലായിരുന്നു. ഡോക്ടറും പോലീസ് ഇൻസ്പെക്ടറും തമ്മിലുള്ള തർക്കം ഒരു കൂടിക്കാഴ്ചയിലൂടെ പരിഹരിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുനെയിലെ ഫാംഹൗസില്‍ നിന്നല്ല ടെക്കി യുവാവിനെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും പ്രശാന്ത് ബങ്കറിൻ്റെ സഹോദരനും സഹോദരിയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു . യുവാവ് ഒരിക്കലും വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടറാണ് സ്ഥിരമായി യുവാവിനെ ഫോണില്‍വിളിച്ച് ശല്യംചെയ്തിരുന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ ഫോണ്‍വിളി വിവരങ്ങളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.ഡോക്ടറുടെ വീട്ടുടമയുടെ മകനാണ് പ്രതികളിലൊരാളായ പ്രശാന്ത് ബങ്കർ . 'തന്നെ നിരന്തരമായി പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദാനെ ബലാൽസംഗം ചെയ്യുന്നു' എന്നാണ് മരണപ്പെട്ട ഡോക്റ്ററുടെ കൈപ്പത്തിയിൽ എഴുതിയതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്.യിട്ടുള്ളത് . https://www.worldm.news/maharashtra/doctor-commits-suicide-after--11309