ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്, മരണ സഖ്യ ഉയരാന്‍ സാധ്യത

ബിലാസ്പൂർ: ഛത്തീസ്‌ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.മെമു ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം. ബിലാസ്പൂരിലെ ലാൽഖാദാനിൽ ഇന്ന് വൈകുന്നേരം നാലമണിയോടെയാണ് സംഭവം.കോർബ പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറുകയും നിരവധി കോച്ചുകള്‍ പാളം തെറ്റുകയും ചെയ്‌തു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബിലാസ്പൂർ-കാട്നി സെക്ഷനിലാണ് അപകടം.റെയിൽവേയും ജില്ലാ ഭരണകൂടവും ദുരിതാശ്വാസ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും റെയില്‍വേ അറിയിച്ചു. ബിലാസ്പൂരില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള മെഡിക്കല്‍ യൂണിറ്റുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല.അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഈ റൂട്ടിലോടുന്ന ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പാളത്തിലെ തടസങ്ങള്‍ നീക്കാനും ഗതാഗതം പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികാണ്.