'സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്' ജ്വല്ലറി കവർച്ച : മോഷ്ട്ടാക്കളെ കണ്ടെത്താനാവാതെ പോലീസ്

'സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്' ജ്വല്ലറി കവർച്ച  : മോഷ്ട്ടാക്കളെ കണ്ടെത്താനാവാതെ  പോലീസ്

ബെംഗളൂരു: . കർണാടക, ഹുൻസൂരിന് അടുത്ത 'സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്' ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ട്ടാക്കൾക്കായുള്ള തിരച്ചിൽ തുടർന്ന് കർണ്ണാടക പോലീസ് . കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ തോക്കുകളുമായെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ ഭീഷണപ്പെടുത്തി ആഭരണങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. കൊള്ളക്കാരിൽ ഒരാൾ തോക്ക് ചൂണ്ടി കടയിലെ ജീവനക്കാരോട് ഇരിക്കാൻ പറയുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരാൾ കൗണ്ടറിൽ നിന്ന് കൊണ്ട് ആഭരണങ്ങൾ പുറത്തെടുക്കാൻ കൂട്ടാളികൾക്ക് സൂചന നൽകുന്നുണ്ട്. കടയിലെ ജീവനക്കാരനെ വലിച്ചിഴച്ച് തോക്കിൻ മുനയിൽ നിർത്തി മറ്റുള്ളവരോടൊപ്പം ഇരിക്കാൻ ഭീഷണിപ്പെടുത്തുന്നതും കാണാം.ഷോറൂമിൽ നിന്ന് ആഭരണങ്ങൾ കവർന്ന് ആദ്യത്തെ ബാഗിൽ നിറച്ച ശേഷം, ഒരു വലിയ ടോട്ട് ബാഗ് പുറത്തെടുത്ത് കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ നിറയ്ക്കാൻ കൂട്ടാളികൾക്ക് നിർദേശം നൽകുന്നുണ്ട്.

ഷോറൂമിൽ നിന്ന് 10 കോടി രൂപ വിലമതിക്കുന്ന 7 കിലോ സ്വർണവും വജ്രാഭരണങ്ങളും മോഷ്‌ടിക്കപ്പെട്ടതായി ജീവനക്കാർ  പറഞ്ഞു.അക്രമികൾ തങ്ങളെ ഭീഷണിപ്പെടുത്തിയ ശേഷം രണ്ട് മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെട്ടതായി കടയിലെ ജീവനക്കാരൻ  പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത്, ചില ജീവനക്കാർ പതിവുപോലെ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു."ഞങ്ങൾ നാലുപേർ ആദ്യം പോയി തിരിച്ചുവന്നു. മാനേജരും മറ്റുള്ളവരും പിന്നീട് പുറത്തുപോയി. അവർ പോയ സമയത്താണ് കവർച്ച നടന്നത്" ."കവർച്ചക്കാർ ഹിന്ദിയിലാണ് സംസാരിച്ചത് ".അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഎൻഎസ് പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം പ്രതികളെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്‌സി മഹാദേവപ്പ പറഞ്ഞു. "തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് ശ്രദ്ധിക്കുന്നുണ്ട്. ഒരു സംഭവത്തെ അടിസ്ഥാനമാക്കി കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചുവെന്ന് പറയാനാവില്ലെന്നും" അദ്ദേഹം പറഞ്ഞു.