Keralam
അതിജീവിതയ്‌ക്കെതിരെ അപവാദപ്രചരണം:പ്രചരിപ്പിച്ചവർക്കെതിരെയും നടപടി ഉണ്ടാകുo

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കെതിരെ അപവാദപ്രചരണം നടത്തിയവർക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജ് ദേശ്‌മുഖ്. കേസ് അന്വേഷണം തൃശൂർ ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയതോടെയാണ് പുതിയ നീക്കം. അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് നിയമനടപടി എടുക്കുന്നതെന്ന് കമ്മിഷണർ നകുൽ രാജ് ദേശ്‌മുഖ് മാധ്യമങ്ങളോട് പറഞ്ഞു.കേസിലെ രണ്ടാം പ്രതിയും വിചാരണ കോടതി 20 വർഷം കഠിനതടവിന് ശിക്ഷിക്കുകയും ചെയ്‌ത മാർട്ടിൻ ആന്‍റണിയുടെ വിവാദ വിഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നത്. പുറത്തിറങ്ങിയ വീഡിയോയുടെ പിന്നിൽ ഏന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.