Mumbai
എസ്എൻഡിപി - നെരൂൾ ശാഖാ വാർഷിക പൊതുയോഗം, ഞായറാഴ്ച്ച

നവിമുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ശാഖാ നമ്പർ 4684 നെരൂൾ ഈസ്റ്റ് ശാഖയുടെ ഇരുപത്തി മൂന്നാമത് വാർഷിക പൊതുയോഗം മാർച്ച് 29,ഞായറാഴ്ച്ച രാവിലെ പത്ത് മണിമുതൽ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ വെച്ച് നടക്കും .പ്രസിഡന്റ് എ.ആർ.ശശിധരൻ യോഗത്തിൽ അദ്ധ്യക്ഷതവഹിക്കും.
മഹാഗുരുപൂജ,സ്വാഗതം,അനുശോചനം,ഉപക്രമം,മിനിറ്റ്സ് അവതരണം,2025 ജനുവരി 01 മുതൽ ഡിസംബർ 31 വരെയുള്ള വരവ് ചിലവ് കണക്ക് അവതരണം,പ്രവർത്തന റിപ്പോർട്ട് അവതരണം,ബഡ്‌ജറ്റ് അവതരണം,കൃതജ്ഞത എന്നിവയാണ് യോഗത്തിലെ മുഖ്യ അജണ്ട. കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖ അംഗങ്ങളുടെ കുട്ടികളെ ,മെറിറ്റ് അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും.