ശിരോവസ്ത്ര വിവാദം : "രണ്ടു മതവിഭാഗങ്ങളുടെ സംഘർഷമാക്കിമാറ്റാൻ ചിലർ ശ്രമിക്കുന്നു : വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി " -വിദ്യാർത്ഥിനിയുടെ പിതാവും അഭിഭാഷകനും

എറണാകുളം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ പ്രതികരിച്ച് പെൺകുട്ടിയുടെ പിതാവും അഭിഭാഷകനും.വിഷയത്തെ വർഗ്ഗീയവൽക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .ഈ ഒരു സാഹചര്യത്തിൽ സ്‌കൂളിലെ തുടർ പഠനം മനോവിഷമം ഉണ്ടാക്കുമെന്നും അതുകൊണ്ട് കുട്ടിയെ മറ്റൊരു സ്‌കൂളിൽ ചേർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതര്‍ പറയുന്നത്, എന്‍റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ പറഞ്ഞു . കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കുട്ടിയുടെ പിതാവ് നാലുതവണ ഹിജാബ് പ്രശ്‌നം ഉന്നയിച്ച് കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റിയതായും കുട്ടിയുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധകൊടുക്കുന്നില്ല എന്നും ഇന്ന് രാവിലെ റിപ്പോർട്ടർ ചാനലിൽ ഡോ.അരുൺകുമാർ പറയുന്നത് കണ്ടു. അത് തിരുത്തിയിട്ടില്ലാ എങ്കിൽ അരുൺകുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന് പറഞ്ഞു. അദ്ദേഹത്തിന് നാല് മക്കളുണ്ട് .ഒരു മകൾ ലണ്ടനിൽ ന്യുട്രീഷൻ കോഴ്‌സിനും മറ്റൊരാൾ റഷ്യയിൽ എംബിബിഎസിനും പഠിക്കുകയാണ്.
കുട്ടികളുടെ വിദ്യഭ്യാസകാര്യത്തിനു വേണ്ടി നിരവധി ലോണുകൾ എടുത്തിട്ടുണ്ട് . വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധയില്ലാ എന്നുപറഞ്ഞ അരുൺകുമാറിൻ്റെ പരാമർശത്തെ ഖണ്ഡിച്ചുകൊണ്ടു അഭിഭാഷകൻ വ്യക്തമാക്കി .വിഷയത്തെ ലത്തീൻ കൃസ്ത്യൻ സമൂഹത്തിൻ്റെയും മുസ്ളീം സമൂഹത്തിന്റെയും സംഘർഷമാക്കി മാറ്റാനുള്ള ശ്രമം ഒരു വിഭാഗം നടത്തിവരുന്നുണ്ട് .ഇതിനെയൊരു വർഗ്ഗീയ പ്രശ്‌നമാക്കിമാറ്റാൻ താൽപ്പ ര്യമില്ലാത്ത കാരണമാണ് കുട്ടിയെ മറ്റൊരു സ്‌കൂളിൽ പഠിപ്പിക്കാൻ പിതാവ് തീരുമാനിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി . വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നതുമാത്രമാണ് ഇപ്പോൾ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ എന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
വിഷയത്തില്‍ സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് ഇന്ന് രാവിലെ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി നന്ദി അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. `സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്. കുട്ടി സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ'- സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.