ഹഡപ്സർ അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ സമ്പൂർണ്ണ നാരായണീയം

ഹഡപ്സർ അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ സമ്പൂർണ്ണ നാരായണീയം

പൂണെ : ഹഡപ്സർ അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ നവം:2(ഞായറാഴ്ച )ന് വിശേഷാൽ സമ്പൂർണ്ണ നാരായണീയം നടക്കും. ഗുരു ഗീതാപിള്ളയുടെ നേതൃത്വത്തിൽ പൂണെ ദേഹുറോഡ് അയ്യപ്പ ക്ഷേത്രത്തിൽ നിന്നും വരുന്ന മുപ്പത്തഞ്ചോളം വനിതകളാണ് പാരായണം നടത്തുന്നത്, ഒപ്പം  ക്ഷേത്ര ഭാരവാഹികളും അനുഗമിക്കും.  രാവിലെ 7 മണിക്ക് തിരിതെളിച്ച് വിഷ്ണു സഹസ്രനാമജപത്തോടെ പാരായണം ആരംഭിക്കും. ഉച്ചയ്ക്ക് 12.30 ന് വാദ്യ മേളത്തിന്റെ അകമ്പടിയോടെ രുഗ്മിണിയെ ആനയിക്കുന്നു. ശേഷം രുഗ്മിണി സ്വയംവരവും വിഭവസമൃദ്ധമായ അന്നപ്രസാദ വിതരണവും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.കെ. സുഗതൻ (9890108826) അറിയിച്ചു. വിശേഷാൽ സമ്പൂർണ്ണ നാരായണീയവും അന്നപ്രസാദവും  സമർപ്പിച്ചിരിക്കുന്നത് ശോഭാ സാംബശിവൻ പിള്ളയാണ്.