തലോജയിലെ ഫാംഹൗസിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ : മാനേജർ അറസ്റ്റിൽ

തലോജയിലെ ഫാംഹൗസിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ : മാനേജർ അറസ്റ്റിൽ

മുംബൈ :  സ്ത്രീകളുടെ കുളിമുറിയിൽ  രഹസ്യ ക്യാമറ സ്ഥാപിച്ചു എന്ന പരാതിയിൽ  നവി മുംബൈയിലെ ഒരു ഫാംഹൗസിന്റെ മാനേജരെ ഇന്ന്   അറസ്റ്റ് ചെയ്തതായി  പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പൻവേൽ തലോജയിലുള്ള  ഫാംഹൗസിൻ്റെ  കുളിമുറിയിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്  35 കാരനായ മാനേജർ മനോജ് ഭഗവാൻ ചൗധരിയെ  പോലീസ് അറസ്റ്റുചെയ്തത്. വാരാന്ത്യത്തിൽ ഇവിടെ താമസിക്കാനെത്തിയ  മൂന്ന് സ്ത്രീകൾ ഒളിഞ്ഞിരിക്കുന്ന ക്യാമറ കണ്ടെത്തിയതിനെ തുടർന്ന് സ്ത്രീകളിൽ ഒരാളുടെ ബന്ധു പോലീസിൽ പരാതി നൽകുകയായിരുന്നു . ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 77, വോയറിസം എന്നിവയ്‌ക്കെതിരായ കുറ്റങ്ങളും വിവരസാങ്കേതിക നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു.