എസ്‌എസ്‌സി സിജിഎൽ ടയർ-2 പരീക്ഷാ ഷെഡ്യൂൾ പുറത്തിറങ്ങി; ജനുവരി 18, 19 തീയതികളിൽ പരീക്ഷ

എസ്‌എസ്‌സി സിജിഎൽ ടയർ-2 പരീക്ഷാ ഷെഡ്യൂൾ പുറത്തിറങ്ങി; ജനുവരി 18, 19 തീയതികളിൽ പരീക്ഷ

ന്യുഡൽഹി :സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) ടയർ-2 പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. 2026 ജനുവരി 18, 19 തീയതികളിലായി പരീക്ഷ നടക്കുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു. ഡിസംബർ 18-ന് പുറത്തുവിട്ട ടയർ-1 പരീക്ഷാ ഫലത്തിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in സന്ദർശിച്ച് വിശദമായ ടൈംടേബിൾ പരിശോധിക്കാവുന്നതാണ്.ജനുവരി 18-ന് പേപ്പർ 1 (സെക്ഷൻ 1, 2), കമ്പ്യൂട്ടർ നോളജ് (പേപ്പർ 2, സെക്ഷൻ 3), സ്റ്റാറ്റിസ്റ്റിക്സ് (പേപ്പർ 2) എന്നീ വിഷയങ്ങളിലുള്ള പരീക്ഷകൾ നടക്കും. രണ്ടാം ദിവസമായ ജനുവരി 19-ന് സ്കിൽ ടെസ്റ്റ് (DEST) ആയിരിക്കും നടക്കുക. എല്ലാ തസ്തികകളിലേക്കും അപേക്ഷിച്ചവർക്ക് പേപ്പർ-1 നിർബന്ധമാണ്. എന്നാൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് പേപ്പർ-2 ഉം, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ/അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേപ്പർ-3 ഉം എഴുതേണ്ടതുണ്ട്.