'സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്': വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചർ

'സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്': വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചർ

 മുംബൈ: സൈബർ ആക്രമണങ്ങള്‍ നിരന്തരം വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വാട്‌സ്‌ആപ്പില്‍ 'സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്' ഫീച്ചർ എത്തുന്നു.സൈബർ ആക്രമണങ്ങള്‍ക്കുള്ള സാധ്യതകള്‍ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയഫീച്ചർ വരുന്നതെന്നാണ് റിപോർട്ടുകള്‍. വാട്‌സ്‌ആപ്പ് സവിശേഷതകള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റ ഇൻഫോ വാട്‍സ്‌ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചര്‍ ഉള്ളതായി അറിയിച്ചു. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെൻ്റുകളും തടയുക എന്നിങ്ങനെയുള്ള നിരവധി സുരക്ഷ ക്രമീകരണങ്ങള്‍ അടങ്ങിയതാണ് പുതിയ ഫീച്ചർ. കോളുകള്‍ക്കിടയില്‍ വാട്‌സ്‌ആപ്പ് സെർവറുകള്‍ വഴി ആശയവിനിമയങ്ങള്‍ റൂട്ട് ചെയ്ത് ഐപി അഡ്രസ് സംരക്ഷണം ഈ സംവിധാനം ഉറപ്പാക്കും.