Mumbai
ലോക്കൽ ട്രെയിനിൽ ഭാഷാതർക്കം : ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

മുംബൈ : താനെയിൽ ഹിന്ദി-മറാത്തി ഭാഷയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒരു കൂട്ടം ആളുകൾ മർദ്ദിച്ചതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കല്യാൺ ഈസ്റ്റ് നിവാസി അർണവ് ഖൈരെ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.
മുളുണ്ടിലെ കോളേജിലേയ്ക്ക് പതിവായി പോയിരുന്ന ട്രെയിനിൽ വെച്ച് ഹിന്ദി-മറാത്തി ഭാഷയെച്ചൊല്ലി തർക്കമുണ്ടാകുകയും തൻ്റെ മകനെ ആൾക്കൂട്ടം മർദ്ദിച്ചതായുമായാണ് വിദ്യാർത്ഥിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.ആക്രമണം മൂലമുണ്ടായ മാനസിക സമ്മർദ്ദം മൂലമാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്ന് ഖൈരെയുടെ പിതാവ് ജിതേന്ദ്ര ഖൈരെ പോലീസിനോട് പറഞ്ഞു.പോലീസ് പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.