ചിറ്റൂരിൽ നിന്നും കാണാതായ സുഹാൻ്റെ മൃതദ്ദേഹം കുളത്തിൽ കണ്ടെത്തി

ചിറ്റൂരിൽ നിന്നും കാണാതായ സുഹാൻ്റെ മൃതദ്ദേഹം കുളത്തിൽ കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും കാണാതായ അഞ്ചുവയസ്സുകാരന്‍ സുഹാൻ ഇനിയില്ല. ഇന്നലെ പകല്‍ 11 മണിയോടെ കാണാതായ  കുട്ടിയുടെ മൃതദ്ദേഹം പ്രദേശത്തെ ഒരു കുളത്തിൽ നിന്നും കണ്ടെത്തി . ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍.

സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു .ഇന്നലെ മുതൽ സുഹാനുവേണ്ടി വ്യാപകമായ തിരച്ചിൽ നാട്ടുകാരും പോലീസും ഡോഗ് സ്‌കോഡും,മുങ്ങൽ വിദഗ്‌ധരും നടത്തിവരികയായിരുന്നു .

https://www.worldm.news/keralam/missing--13284