ഡല്‍ഹി സ്ഫോടനത്തിനു പിന്നിൽ തീവ്രവാദ ഗ്രൂപ്പിൻ്റെ ചാവേർ ആക്രമണമാണെന്ന് സൂചന

ഡല്‍ഹി സ്ഫോടനത്തിനു പിന്നിൽ തീവ്രവാദ ഗ്രൂപ്പിൻ്റെ  ചാവേർ ആക്രമണമാണെന്ന് സൂചന

 ന്യുഡൽഹി: ഇന്നലെ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനം ചാവേര്‍  ആക്രമണമാണെന്ന സംശയം ബലപ്പെടുന്നു.  . സംഭവത്തിൽ യുഎപിഎ പ്രകാരം പോലീസ് കേസെടുത്തു .സ്‌ഫോടനത്തിന്  ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തിക്കഴിഞ്ഞു .പലർക്കും കൈമാറിയ കാർ  നിലവിൽ പുൽവാമ സ്വദേശി താരിഖിൻ്റെ  ഉടമസ്ഥതയിലാണ് .ഇയാളെ അന്യേഷണ സംഘം പിടികൂടിയിട്ടുണ്ട്.

കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കാര്‍ ചെങ്കോട്ടയ്ക്ക് സമീപം പാര്‍ക്കിങ്ങില്‍ എത്തിയത് വൈകീട്ട് 3 19നാണ്. 6.48ന് പാര്‍ക്കിംഗില്‍ നിന്നും വാഹനം പുറത്തേക്ക് എടുത്തു. സ്‌ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 നാണ്.ദര്യ ഗഞ്ച്, റെഡ് ഫോര്‍ട്ട് ഏരിയ, കശ്മീര്‍ ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം എന്നിവിടങ്ങളില്‍ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവത്തില്‍ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. സെഷന്‍ 16, 18 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌ഫോടനത്തില്‍ മരണം 9 ആയി. കഴിഞ്ഞ ദിവസമാണ് പുല്‍വാമ സ്വദേശി  താരിഖ് കാര്‍ സ്വന്തമാക്കിയത്.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. അന്വേഷണ ഏജന്‍സികളുടെയും സുരക്ഷാസേനകളുടെയും തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം സ്ഫോടനത്തില്‍ 9 പേര്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട് . പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന് പിന്നാലെ  മുംബൈ ,പൂനെയടക്കം  രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അതീവ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കയാണ് .പ്രധാന നഗരങ്ങളിൽ  സുരക്ഷ വര്‍ധിപ്പിക്കുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തു.കേരളത്തിലടക്കം രാത്രി വ്യാപക പരിശോധന നടന്നിരുന്നു. കേരളത്തിലെ റെയിൽവേസ്റ്റേഷനുകളിലും ബസ്‌സ്റ്റാന്റുകളിലും ഇന്നും പരിശോധന തുടരുകയാണ്.