പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 പാലക്കാട് : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. വൈകിട്ടാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ മറ്റൊരു വിദ്യാർഥിയും ജീവനൊടുക്കിയിരുന്നു.ഒക്ടോബർ 16നാണ് 14കാരൻ ജീവനൊടുക്കിയത്. പിന്നാലെ സ്കൂളിലെ അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നിരുന്നു.