യാത്രക്കാർ നോക്കിനിൽക്കെ ആത്മഹത്യ: വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തട്ടി യുവാവ് മരിച്ചു

യാത്രക്കാർ നോക്കിനിൽക്കെ ആത്മഹത്യ: വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തട്ടി യുവാവ് മരിച്ചു

വടകര: ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തിലേക്ക് ഇറങ്ങി കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. നാദാപുരം വാണിമേല്‍ കുളപ്പറമ്പില്‍ ഏച്ചിപ്പതേമ്മല്‍ രാഹുല്‍ (30) ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് വരെ രാഹുല്‍ വാണിമേലില്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പത്ര ഏജൻ്റും ഭൂമിവാതുക്കലിലെ വ്യാപാരിയുമായ നാണുവിൻ്റെ മകനാണ്. അവിവാഹിതനാണ്. ശ്യാമളയാണ് അമ്മ.തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ട്രെയിനിനടിയില്‍ കുടുങ്ങിയ മൃതദേഹം മാറ്റുന്നതിന്റെ നടപടി ക്രമങ്ങള്‍ക്കിടെ അര മണിക്കൂറോളം ട്രെയിൻ വൈകുകയായിരുന്നു.സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന രാഹുല്‍ ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ച രാഹുല്‍ വാണിമേല്‍ കുളപ്പറമ്പില്‍ എ.പി.നാണുവിന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരൻ ദേവാനന്ദ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.