'സപ്ലൈയാക്-2025' : സ്‌മരണകൾ പങ്കുവെക്കാനും പ്രായത്തെ മറക്കാനും അവർ വീണ്ടും ഒത്തുചേർന്നു !
മുംബൈ: അറുപതുകളിൽ ഗുജറാത്തിലെ നവസാരിയിൽ നിന്നും ജോലി തേടി മുംബൈയിൽ എത്തിയ 92 കാരായ വിനോദ് ദോഷിക്കും കേരളത്തിലെ പെരുന്നയിൽ നിന്നും എത്തിയ കൃഷ്ണൻകുട്ടി നായർക്കും (എൻ.കെ.നായർ ) ബംഗാളിലെ 24 പർഗാന യിൽ നിന്നും ചേക്കേറിയ ബിശ്വാസിനും മഹാരാഷ്ട്രയിലെ മുരുഡ് ജൻജീരയിൽ നിന്നെത്തിയ ആശനാച്ചനേയും ജീവിതം പച്ചപിടിപ്പിക്കാൻ ആശ്രയമായത് ബല്ലാർഡ് എ സ്റ്റേറ്റിലെ വിക്ടോറിയൻ കരകൌശലത്താൻ പ്രൌഡിയോടെ തല ഉയർത്തി നില്ക്കുന്ന ഹെറിറ്റേജ് കെട്ടിടമായ എക്സ്ചേഞ്ച് ബിൽഡിംഗ് അന്നത്തെ സപ്ലൈ ആൻഡ് റിഹാബിലിറ്റേഷൻ എന്ന ഓഫീസ് ആയിരുന്നു.
ഇന്ന് 90 90 കളും 80 കളും പിന്നിട്ട ആ യുവതി യുവാക്കൾ പ്രായം മറന്നു ഈന്നുവടിയുടെ സഹായത്താൽ മാട്ടുംഗയിലെ 'കേരളീയ സമാജം ഹാളി'ൽ നവംബർ 22 ന് 'സപ്ലൈയാക്-20 25' എന്ന കൂട്ടായ്മ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ ചുറുചുറുക്കോടെ ഭാഗവാക്കായി.
മൻമോഹൻ സിംഗ് സർക്കാർ നടപ്പാക്കിയ പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഓഫീസുകൾ അടച്ചുപൂട്ടാ'ൻ തുടങ്ങിയപ്പോൾ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ച ഡപ്യൂട്ടി കൺട്രോളർ ഓഫ് അക്കൗണ്ട്സ് സപ്ലൈ ഓഫീസും അടച്ചുപൂട്ടി. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള യുവതി യുവാക്കൾക്ക് ജീവസന്ധാരണത്തിന് വഴിയൊരുക്കിയ ആ പഴയ ഓഫീസിലെ ഓർമ്മകൾ തയ്യാറാക്കാൻ കൊച്ചിയിൽ നിന്ന് ശോശാമ്മയും സാറാ ജോസും പാലക്കാട്ട് നിന്ന് പങ്കജാക്ഷിയും രാജനും ലതികയും തൃശൂരിൽ നിന്നും സുനിൽ കുമാറും നൈനയും എത്തി വിജയവാഡയിൽ നിന്ന് ഹർഷവർദ്ധൻ പ്രസാദും ദുലയിൽ നിന്ന് മഹാളയും സൂറത്തിൽ നിന്ന് ഉംറയും നാഗപൂരിൽ നിന്ന്
ഗോപാൽ കുമ്പാരയും 'ഭഗവാൻ ഹഡാവും, ഗണേശ് ധാർമികും, അശോക് പൌനികരും, ജഗദീശ് ജീവനും തുടങ്ങിയവരും തങ്ങളുടെ പഴയ സഹപ്രവർത്തകരെ കാണാനും കൊച്ചു വർത്തമാനങ്ങൾ പങ്കിടാനും ഓടിയെത്തി. ടി.ആർ.ജനാർദ്ദനനും, ടി.വി.രാജീവനും നേതൃത്വം നൽകിയ 'SUPPLYAC MEET- 2025 ,ൽ അംഗങ്ങൾ സൂഫി സംഗീതത്തിനും ഖവാലിക്കു മൊപ്പം നൃത്ത ചുവടുവെച്ചതോടെ സംഗമം മറ്റൊരു ദിശയിലേക്ക് വഴി മാറി.
പ്രേമരാജൻ നമ്പ്യാർ ഒരുക്കിയ രുചികരമായ സദ്യ യൗവന ഓർമ്മയിൽ പ്രായം മറന്നും പാട്ടും നൃത്തവുമായി വിഹരിച്ചവർക്ക് ഉന്മേഷം പകർന്നു വീണ്ടും കാണാം എന്ന പ്രത്യാശയോടെ ഇക്കൊല്ലത്തെ മീററിന് തിരശീല വീണു.സാധന പാർക്കും രാജു തുലാൽവാറും സൂഫിസംഗീതത്തിനും ഖവാലിക്കും വേദിയൊരുക്കി എന്നതു മാത്രമല്ല അംഗങ്ങളെ അതിൻ്റെ ഭാഗമാക്കുകയും ചെയ്‌തു.
(തയ്യാറാക്കിയത് :ടി.ആർ.ജനാർദ്ദനൻ)


