കേന്ദ്രമന്ത്രി മന്ത്രി സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

കണ്ണൂർ: കേന്ദ്രമന്ത്രി മന്ത്രി സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി. സി സദാനന്ദൻ എംപിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് തൻ്റെ ആഗ്രഹം സുരേഷ്‌ഗോപി അറിയിച്ചത്.സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക് എത്തിയത് കണ്ണൂര്‍ ജില്ലയുടെ രാഷ്ട്രീയത്തിൽ ഒരു സുപ്രധാന വഴിത്തിരിവാണെന്നും സുരേഷ് ഗോപി പറഞ്ഞു. "എന്നെ മാറ്റിയ ശേഷം സദാനന്ദൻ മാസ്റ്ററെ കേന്ദ്ര മന്ത്രിയാക്കണമെന്ന് ആത്മാർഥതയോടെയാണ് ഞാൻ ഇവിടെ പറയുന്നത്. അത് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പുതിയ അധ്യായമായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു" - സുരേഷ്‌ഗോപി പറഞ്ഞു. സദാനന്ദൻ്റെ എംപി ഓഫിസ് ഉടൻ തന്നെ മന്ത്രി ഓഫിസായി ഉയർത്തപ്പെടണമെന്ന് താന്‍ പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായ സുരേഷ് ഗോപി പറഞ്ഞു. 2016 ഒക്ടോബറിൽ മാത്രമാണ് താന്‍ പാർട്ടിയിൽ ചേർന്നതെന്നും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി അംഗങ്ങളിൽ ഒരാളാണ് താനെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ മാനിച്ചായിരിക്കാം പാർട്ടി തന്നെ കേന്ദ്രമന്ത്രിയാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "സിനിമാ ജീവിതം ഉപേക്ഷിച്ച് മന്ത്രിയാകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല" ഗോപി പറഞ്ഞു. നിലവിൽ തൻ്റെ വരുമാനം ഏറെ കുറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.