"UAEയില്‍ മകന് സ്റ്റാര്‍ ഹോട്ടല്‍ വാങ്ങാന്‍ സഹായിക്കണമെന്ന് യുഎഇ കോൺസൽ ജനറലിനോട് പിണറായി ആവശ്യപ്പെട്ടു ": സ്വപ്ന സുരേഷ്

"UAEയില്‍ മകന് സ്റ്റാര്‍ ഹോട്ടല്‍ വാങ്ങാന്‍ സഹായിക്കണമെന്ന് യുഎഇ കോൺസൽ ജനറലിനോട് പിണറായി ആവശ്യപ്പെട്ടു ": സ്വപ്ന സുരേഷ്

തിരുവനന്തപുരം: അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) 2023ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണിന് നോട്ടീസ് അയച്ച സംഭവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തലുമായി രംഗത്ത്.2018-ൽ യുഎഇ കോൺസൽ ജനറലിനൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന സംഭവമാണ് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുപറഞ്ഞത്. പിണറായി തന്‍റെ മകനെ പരിചയപ്പെടുത്തുകയും, മകൻ യുഎഇയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നതായും അവിടെ ഒരു സ്റ്റാർ ഹോട്ടൽ വാങ്ങാനുള്ള ആഗ്രഹമുണ്ടെന്നും അതിനു സഹായിക്കണെന്നും പിണറായി ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തല്‍.“ഔദ്യോഗിക വസതിയിലെ സിസി ടിവി ദൃശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ, അതിലൂടെ എല്ലാം തെളിയിക്കാമെന്ന്” സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു.

 സ്വപ്ന സുരേഷിൻ്റെ എഫ്ബിപോസ്റ്റ്‌ :

" ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണകാരന്റൈ മകൻ ആണ് ED നോട്ടീസ് neglect ചെയ്‌തിരുനെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ... അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.മകനെയും മകളെയും ED ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല് മണി മണി പോലെ എല്ലാം പുറത്ത വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്.അത് നടപ്പിലാകണമെങ്കിൽ അച്ചന്റൈ സിംഹാസനം തെറിക്കണം!ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ്ആയ യൂ എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച്ച. അവിടെവയ്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി, മകൻ യുഎഇ യിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യൂഎഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)

പൊതുജനങ്ങൾക് ഉണ്ടാകുന്ന സംശയം.ഒരു ബാങ്ക് ഉദ്യോഗസ്തനായ മകന് യൂ എ ഇ യിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ?ഉത്തരം പറ്റും... അച്ചന്റൈ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.

NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും... നമുക്ക് കാത്തിരിക്കാം. സ്വാമിയേ ശരണം അയ്യപ്പാ..."