Latest News
കണ്ണൂര്‍ മേയറായി ടി ഇന്ദിര അധികാരമേറ്റു

കണ്ണൂര്‍: കണ്ണൂര്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് 36 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രകാശിനിക്ക് പതിനഞ്ചും ബിജെപി സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലിന് നാലുവോട്ടും ലഭിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി സമീറ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂത്തുപറമ്പ് നഗരസഭ ചെയർമാനായി എൽ ഡി എഫി ലെ വി ഷിജിത്തിനെ തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ വി.ഷിജിത്തിന് 24 വോട്ടും,മത്സരിച്ച യുഡി എഫിലെ പി കെ സതീശന് 3 വോട്ടും ലഭിച്ചു. രണ്ട് പേർ എത്തിയില്ല.