Mumbai
താരാപ്പൂർ മന്ദിര സമിതിപ്രതിഷ്ഠാ വാർഷികം ഞായറാഴ്ച

മുംബൈ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ 9-ാം പ്രതിഷ്ഠാ വാർഷികം ഞായറാഴ്ച (മാർച്ച് 8)നടത്തുമെന്ന് സമിതി സോണൽ സെക്രട്ടറി പി. ഹരീന്ദ്രൻ, യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ എന്നിവർ അറിയിച്ചു.
രാവിലെ 5 .10 നു ഗണപതി ഹോമം, 7 നു ഗുരുപൂജ, 8 നു ഗുരുഭാഗവത പാരായണം, വൈകീട്ട് 5 .15 മുതൽ ഗുരുപൂജ. തുടർന്ന് വിളക്കുപൂജ.
വൈകുന്നേരം 7മണിക്കാരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. ഒ. കെ. പ്രസാദ്, പി. ഹരീന്ദ്രൻ, എൻ. പി. മോഹനൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ. 9 നു മഹാപ്രസാദം.
ഫോൺ: 9823263670 .