ടാറ്റ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന് തീപിടിച്ചു, ഒരു മരണം

വിശാഖപട്ടണം: ടാറ്റാ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന്‍റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള യലാമന്‍ചില്ലിയില്‍ വച്ചാണ് തീപിടിത്തം ഉണ്ടായത്.
പുലര്‍ച്ചെ 12.45നാണ് തീപിടിത്തത്തെക്കുറിച്ച് വിവരം കിട്ടിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോച്ച് നമ്പര്‍ ബി1, എം2 എന്നീ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ദക്ഷിണ മധ്യ റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോച്ചുകള്‍ പൂര്‍ണമായും നശിച്ചു. തീപിടിത്തം ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ അഗ്നിശമന വിഭാഗത്തെ വിവരം അറിയിക്കുകയും രണ്ട് യൂണിറ്റ് അഗ്നിശമന സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ തീയണക്കുകയും ചെയ്‌തു. അതിനാല്‍ മറ്റ് കോച്ചുകളിലേക്ക് തീപടരുന്നത് തടയാനായി.
മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സ്ഥലത്തെത്തി. വലിയ തീപിടിത്തമാണ് ഉണ്ടായതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിച്ച ഒരു ബോഗിയില്‍ 82 യാത്രക്കാരും മറ്റൊന്നില്‍ 76 യാത്രക്കാരും ഉണ്ടായിരുന്നു. ബി1 കോച്ചില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു. വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരം എന്നയാളാണ് മരിച്ചത്. അപകടകാരണം വ്യക്തമല്ല.തീപിടിച്ച് നശിച്ച രണ്ട് കോച്ചുകളും ട്രെയിനില്‍ നിന്ന് നീക്കിയ ശേഷം ട്രെയിന്‍ എറണാകുളത്തേക്കുള്ള യാത്ര തുടര്‍ന്നു. തീപിടിച്ച കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെ പിന്നീട് അതാതിടങ്ങളിലെത്തിക്കും.തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ രണ്ട് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
വിവരങ്ങള്‍ തേടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ നല്‍കിയിട്ടുണ്ട്
എലമാന്‍ചിലി- 7815909386
ടുണി-7815909479
സമാല്‍കോട്ട്-7382629990
രാജമുന്ദ്രി-088 - 32420541; 088 - 32420543
ഏലൂരു-7569305268
വിജയവാഡ-0866 - 2575167
കഴിഞ്ഞ ദിവസം വർക്കലയ്‌ക്ക് സമീപം വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം ഉണ്ടായി. വർക്കല അകത്തുമുറി സ്‌റ്റേഷനിലാണ് സംഭവം. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോറിക്ഷ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽ പെട്ടതെന്നും ഉടൻതന്നെ ട്രെയിനിൻ്റെ വേഗത കുറച്ചെന്നും റെയിൽവേ അധികൃതർ വ്യകതമാക്കി.ട്രെയിൻ നമ്പർ 20633 കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്‌പ്രസാണ് ഇടിച്ചത്. ഓട്ടോ ട്രാക്കിൽ കിടക്കുന്നത് കണ്ടതോടെ ലോക്കോ പൈലറ്റ് ഉടൻ തന്നെ അടിയന്തര ബ്രേക്കുകൾ ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നുവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.ട്രെയിൻ വരുന്നത് കണ്ട് ഭയന്ന് ഇറങ്ങി ഓടിയപ്പോൾ ഓട്ടോ നിയന്ത്രണം തെറ്റി ട്രാക്കിലേക്ക് വീണതാണോ എന്നും സംശയം ഉണ്ട്. അകത്തുമുറി റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിൻ്റെ പണി നടക്കുന്നതിനാൽ റോഡിൽ നിന്നും വാഹനം ഓടിച്ച് പ്ലാറ്റ്‌ഫോമിൽ കയറ്റാൻ വളരെ എളുപ്പമാണ്.