വിദ്യാഭ്യാസ മന്ത്രി ഇടപ്പെട്ടു : വിദ്യാർത്ഥി ആത്മഹത്യചെയ്ത സംഭവത്തിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്‌ക്കും സസ്‌പെൻഷൻ

പാലക്കാട്: പല്ലന്‍ചാത്തന്നൂരിൽ പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയായ അധ്യാപിക ആശയേയും പ്രധാനഅധ്യാപികയേയും അന്യേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തതായി സ്‌കൂൾ അധികൃതർ അറിയിച്ചു. വകുപ്പുതല അന്യേഷണത്തിനുശേഷം തുടർ നടപടികൾ ഉണ്ടാകും.വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രശ്‌നത്തിൽ ഇടപെട്ടതിനെത്തുടർന്നാണ് നടപടി .ആരോപണവിധേയയായ അധ്യാപികയെ പിന്തുണച്ചതിൻ്റെ പേരിലാണ് പ്രധാനാധ്യാപികയ്ക്കും സസ്‌പെൻഷൻ ലഭിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സ്‌കൂൾ വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും മുന്നോട്ട് വന്നിരുന്നു .
കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെയും ഒരു വിഭാഗം വിദ്യാർത്ഥികളുടെയും ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബവും വിദ്യാർത്ഥികളും ആരോപിക്കുന്നു.