സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം. മലമ്പുഴ പിഎഎംഎം യുപി സ്‌കൂളിലെ സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്.നവംബർ 29 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അനില്‍ നിർബന്ധിച്ച് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. ഇവിടെ വച്ച് കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പട്ടിക ജാതി വിഭാഗത്തിൽ നിന്നുമുള്ള കുട്ടിയെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി സുഹൃത്തുക്കളോടാണ് ആദ്യം പറയുന്നത്. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
തുടർന്ന് പൊലീസിന് സംഭവത്തെക്കുറിച്ച് രഹസ്യം വിവിരം ലഭിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി. ശേഷം അധ്യാപകനെ പൊലീസ് പിടികൂടുകയായിരുന്നു. മലമ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.വിവരം അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകാതെ വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. എന്നാൽ, പരാതി നൽകാൻ വൈകിയിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ബന്ധുക്കൾ സ്‌കൂളിൽ പരാതി നൽകിയതെന്ന് അധികൃതർ പറഞ്ഞു. അധ്യാപകനെ സ്‌കൂളിൽനിന്ന് പുറത്താക്കിയെന്നും അധികൃതർ അറിയിച്ചു.