താക്കുർളി മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് നാളെ തുടക്കം

മുംബൈ: താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 6, 7,8 തീയതികളിൽ ചോലേഗാവ് ജാനു പാട്ടീൽ ഗ്രൗണ്ടിൽ കൊണ്ടാടും.
ഫെബ്രു:6ന് രാവിലെ അഞ്ചുമണിക്ക് ഗണപതിഹോമത്തോടുകൂടി പരിപാടികൾക്ക് തുടക്കമിടും. വൈകിട്ട് അഞ്ചരയ്ക്ക് താക്കുർളി തലാവിനടുത്തുള്ള ശിവ മന്ദിരിൽ നിന്നും കലവറ നിറയ്ക്കൽ തുടങ്ങി രാത്രി 7 മണിയോടെ മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും.തുടർന്ന് മുംബൈയിലെ പ്രശസ്തരായ ഗായിക ഗായകന്മാർ അണിനിരക്കുന്ന ഡോംബിവിലി 'പ്രണവ'ത്തിൻ്റെ ഭക്തിഗാനമേള അരങ്ങേറും .
ഫെബ്രു:7 ന് രാവിലെ 9 മണിക്ക് പയംകുറ്റിക്കു ശേഷം പത്തുമണിക്ക് മലയിറക്കൽ കർമ്മം, തുടർന്ന് തായമ്പക. മൂന്നര മുതൽ ശ്രീ മുത്തപ്പൻ വെള്ളാട്ട ദർശനം .രാവിലെ 11 മണിക്ക് സാംസ്കാരിക സമ്മേളനം. തുടർന്ന് മുത്തപ്പൻ ട്രസ്റ്റ് കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ . വൈകിട്ട് ആറുമണിക്ക് വാദ്യഘോഷങ്ങൾ, താലപ്പൊലി,മുത്തുകുടകൾ എന്നിവിടെ അകമ്പടിയോടുകൂടി താക്കുർളി തലാവിനടുത്തുള്ള ശിവ മന്ദിരിൽ നിന്നും തുടങ്ങുന്ന കലശം വരവ് ഘോഷയാത്ര രാത്രി 9 മണിക്ക് മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും.
ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നതിനായി മുംബൈയിൽ ആദ്യമായി 'വെസ്റ്റേൺ ഡാൻസ് വേൾഡ് - കണ്ണൂർ 'അവതരിപ്പിക്കുന്ന 'വിളക്ക് നൃത്തം 'ഉണ്ടായിരിക്കും .
ഫെബ്രു:8ന് രാവിലെ 4 30 ന് തായമ്പകയ്ക്കു ശേഷം5.30ന് തിരുവപ്പന പുറപ്പാടും ദർശനവും .10 30 ന് പള്ളിവേട്ട ശേഷം ദർശനം തുടരും.
എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.